Surprise Me!

മാസ്റ്റർ പ്ലാൻ ചീറ്റി, കോടിയേരിയുടെ മകനെതിരെ കേസില്ല| Oneindia Malayalam

2018-01-25 396 Dailymotion

Dubai Police gives clearence certificate to Bineesh Kodiyeri <br />കഴിഞ്ഞ രണ്ട് ദിവസമായി സിപിഎമ്മിനെയും സര്‍ക്കാരിനേയും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരെയുള്ള സാമ്പത്തിക തട്ടിപ്പ് ആരോപണം. ദുബായിലുള്ള കമ്പനിയെ കോടികള്‍ വെട്ടിച്ച് കടന്ന് കളഞ്ഞുവെന്നും ഇന്റര്‍പോള്‍ അന്വേഷിക്കുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ബിനോയ് കോടിയേരിക്കെതിരെ നിലവില്‍ ഒരു കേസും ദുബായില്‍ ഇല്ലെന്നതിനുള്ള തെളിവ് പുറത്ത് വന്നിരിക്കുന്നു. ദുബായ് പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റാണ് പുറത്ത് വന്നിരിക്കുന്നത്.ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം എന്ന കമ്പനിയെ പറ്റിച്ച് മുങ്ങി എന്നാണ് ബിനീഷ് കോടിയേരിക്കെതിരെ പ്രചരിക്കുന്ന ആരോപണം. 13 കോടി പറ്റിച്ചു എന്നാണ് ആരോപണം. ബിനീഷ് കോടിയേരിയെ ദുബായ് പോലീസ് തേടുന്നുവെന്നും കമ്പനി ഇന്റര്‍പോളിന്റെ സഹായം തേടുന്നുവെന്നും വാര്‍ത്തകള്‍ വന്നു.അതിനിടെ കമ്പനിയുടെ പരാതി സിപിഎം പോളിറ്റ് ബ്യൂറോയുടെ മുന്നിലുമെത്തി.

Buy Now on CodeCanyon